Surprise Me!

അബി, വിടവാങ്ങിയത് മിമിക്രിയെ ജനപ്രിയനാക്കിയ കലാകാരന്‍ | Oneindia Malayalam

2017-11-30 2 Dailymotion

Actor Abhi, The Mimicry 'Super Star' In Malayalam <br /> <br />മലയാളിക്ക് തീരാ നഷ്ടമാണ് അബി എന്ന കലാകാരന്‍റെ അവിചാരിത വിടവാങ്ങല്‍. മിമിക്രിയെന്ന കലാരൂപത്തെ ഇത്രയധികം ജനകീയനാക്കിയ മറ്റൊരു താരമുണ്ടായിരുന്നില്ല. അനുകരണ കലയെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് അബിയുടെ മുഖമായിരിക്കും. അത്രയധികം ജനപ്രിയനായിരുന്നു അദ്ദേഹം. കൊച്ചില്‍ കലാഭവനിലൂടെയാണ് അഭി മിമിക്രി രംഗത്തും അതിലൂടെ പിന്നീട് സിനിമയിലേക്കും എത്തിയത്. മമ്മൂട്ടി മോഹന്‍ലാല്‍ അമിതാഭ് ബച്ചന്‍, മിഥുന്‍ ചക്രവര്‍ത്തി, ശങ്കരാടി തുടങ്ങി നിരവധി കലാകാരന്മാരേയും രാഷ്ട്രീയ നേതാക്കളേയും അബി അനുകരിച്ചിരുന്നു. ളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചനെ ഇത്രയും മികവോടെ അവതരിപ്പിച്ച മറ്റൊരു മിമിക്രി താരമുണ്ടാകില്ല. 1992ല്‍ മമ്മൂട്ടി അഭിനയിച്ച നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് ഭീഷ്മാചാര്യ, എല്ലാരും ചൊല്ലണ്, ചെപ്പ് കിലുക്കണ ചാങ്ങാതി, സൈന്യം, മഴവില്‍കൂടാരം, വാത്സല്യം, ആനപ്പാറ അച്ചാമ, പോര്‍ട്ടര്‍, രസികന്‍, തുടങ്ങി ഹാപ്പി വെഡിംഗ് വരെ എത്തി നില്‍ക്കുന്നു അബിയുടെ സിനിമാ ജീവിതം.

Buy Now on CodeCanyon